2-September-2023 -
By. Business Desk
കൊച്ചി: ഈ ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടിയോളം രൂപയുടെ കച്ചവടം.ഓഗസ്റ്റ് 18 മുതല്‍ 28 വരെ ജില്ലാ ഫെയറുകളിലൂടെ 6.28 കോടിയുടെയും മറ്റ് സപ്ലൈകോ ഓണം ഫെയറുകളിലൂടെ 112.44കോടിയുടെയും വില്പനയാണ് നടന്നതെന്ന് സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 18 മുതല്‍ 28 വരെ 55.26 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളാണ് വിറ്റുപോയത്.2022 ഓണക്കാലത്ത് 12 ദിവസം നടന്ന ജില്ലാ ഫെയറുകളിലെ ആകെ വില്‍പന 2. 57കോടി രൂപയായിരുന്നു. ഈ വര്‍ഷം അത് 6.28 കോടി രൂപയായി വര്‍ദ്ധിച്ചു.ഈ വര്‍ഷം ഓണം ഫെയറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഓഗസ്റ്റ് 26നാണ് 14.25 കോടി രൂപ.
ഓഗസ്റ്റ് 21 മുതല്‍ 26 വരെ പ്രതിദിനം 12 കോടിയില്‍ അധികമായിരുന്നു വില്‍പ്പന. ജില്ലാ ഫെയറുകളില്‍ ആകെ നടന്ന 6.28 കോടിയുടെ വില്പനയില്‍ 1.97 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളും, 4.32കോടി രൂപയുടെ സബ്‌സിഡി ഇതര സാധനങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ ഫെയറില്‍ 94 ലക്ഷം രൂപയുടെയും, കണ്ണൂര്‍ ജില്ലാ ഫെയറില്‍ 58 ലക്ഷം രൂപയുടെയും വില്‍പ്പന നടന്നു.കൊല്ലം 54 ലക്ഷം, കോട്ടയം 43.7 ലക്ഷം, പത്തനംതിട്ട 36.5ലക്ഷം, ഇടുക്കി 15 ലക്ഷം, എറണാകുളം 42.6 ലക്ഷം, ആലപ്പുഴ 45.6 ലക്ഷം, തൃശ്ശൂര്‍ 55.8 ലക്ഷം, പാലക്കാട് 53 ലക്ഷം, മലപ്പുറം 30.3 ലക്ഷം, കോഴിക്കോട് 36. 7 ലക്ഷം, വയനാട് 46.7 ലക്ഷം, കാസര്‍ഗോഡ് 15.8 ലക്ഷം എന്നിങ്ങനെയാണ് ഓഗസ്റ്റ് 18 മുതല്‍ 28 വരെയുള്ള ജില്ലാ ഫെയറുകളിലെ വില്‍പ്പന.